സൈനുദ്ധീന്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍-പൂളമംഗലം:

മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയ്ക്കടുത്തുള്ള പൂളമംഗലം എന്ന കൊച്ചു ഗ്രാമത്തില്‍ 1984ല്‍ സ്ഥാപിതമായ ഈ വിദ്യാലയം അക്കാദമിക രംഗത്തെന്ന പോലെ കലാ കായിക രംഗങ്ങളിലും മുന്നിട്ടു നില്‍ക്കുന്നു.വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രചനകളും ഓര്‍മ്മക്കുറിപ്പുകളും ഞങ്ങള്‍ ഈ ബ്ലോഗിലൂടെ വായനക്കാരുമായി പങ്കു വെയ്ക്കുകയാണ്

2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

പാരന്റെല്‍ അവയര്‍നെസ്സ് പ്രോഗ്രാം













പാരന്റെല്‍ അവയര്‍നെസ്സ് പ്രോഗ്രാമിന്റെ ഫോട്ടോകളില്‍ നിന്ന്

2011, ജൂലൈ 5, ചൊവ്വാഴ്ച

നളിനി ടീച്ചറുടെ യാത്രയയപ്പ് വേളയോട് അനുബന്ധിച്ച്നടന്ന മല്‍സരങ്ങളില്‍ നിന്ന്

പഴയ വോളീബോള്‍ താരത്തിനോടാണോ പിള്ളേരുടെ കളി!..













ഇതെന്‍റെ ദൂസരയാ ...














ആരോഗ്യം നോക്കീട്ടൊന്നും ..









ഇവന്മാരെന്തൊക്കെ ചെയ്തിട്ടെന്താ സമ്മാനം ഞാനല്ലേ കൊടുക്കേണ്ടത്..



പ്രായത്തിലല്ല കാര്യം ...

ട്രാക്ക്‌ മാറാതെ നോക്കണേ...



ഞാനിതെത്ര കണ്ടതാ...

2011, മാർച്ച് 2, ബുധനാഴ്‌ച

സ്വാഗതഗാനം


സ്വാഗതം...സ്വാഗതം...

ഗതകാലത്തിന്‍ സ്മരണകളും
സൌഹാര്‍ദ്ദത്തിന്‍ പുഞ്ചിരിയും
സാഹോദര്യഭാവവുമായ്‌ അണയൂ
അണിയണിയായ്.. അണിയണിയായ്‌...
സ്വാഗതം...സ്വാഗതം...സ്വാഗതം..
(ഗതകാലത്തിന്‍..)
ദേശപ്പെരുമകളുയരെയുയര്‍ത്തി-
യൊരാഴ്വാഞ്ചേരി തന്‍ ഗീതികളും..
സിരകളിലാകെ ചൂടുപകര്‍ന്നോരാ
മാമാങ്കത്തിന്‍ അലയൊലിയും... (2)

കേട്ടുവളര്‍ന്നവരാണീ പുതുമുറ
കേള്‍ക്കാത്തവരായില്ലാരും... (2)

സ്വാഗതം...സ്വാഗതം...സ്വാഗതം...

ഓര്‍മ്മയിലിന്നും സൂക്ഷിക്കുന്നൂ
ഓടിയകന്നോരാ ഗതകാലം..
ഓരോ കാറ്റും മൂളീടുന്നൂ
ഓരോ വിസ്മയഗാഥകളും..

മാപ്പിളപ്പാട്ടിന്‍ ശീലുകളും..
ആതിര രാവിന്നാര്‍ദ്രതയും
ഏകീടുന്നു മനതാരില്‍
ഐക്യത്തിന്‍റെ നിറ ദീപം..
സ്വാഗതം...സ്വാഗതം...സ്വാഗതം...

ഭ്രാന്തില്ലാത്തൊരാ ഭ്രാന്തനേകീ
അനുപമമാമുള്‍ക്കാഴ്ച്ച..
അകതാരില്‍ കുളിരേകുന്നൂ
പേരേറുന്ന നിളാ നദീ..

തുഞ്ചന്‍ പാടിയ പാട്ടില്‍ നിന്നും
ഉദിച്ചുവല്ലോ പുതു സൂര്യന്‍
ഏറ്റു പാടീ കേരള മക്കള്‍
ഉദിച്ചുവല്ലോ മലയാണ്മ...
സ്വാഗതം...സ്വാഗതം...സ്വാഗതം...

കാലമേറെ പോയെന്നാലും
അണയുകയില്ലാ പൊന്‍കിരണം
പകര്‍ന്നിടുന്നൂ ഞങ്ങളിന്നും
വിദ്യയാമാ കിരണത്തേ
പാരമ്പര്യം കാത്തു വിളങ്ങാന്‍
ഗ്രാമ വിശുദ്ധി കാത്തീടാന്‍
സുകൃത സംഗമം ആഘോഷിക്കാന്‍
ഒന്നിചൊന്നായ് കൈ കോര്‍ക്കാം..

നമ്മള്‍ കൊളുത്തുമീ പൊന്‍ കിരണം
അണയാതെന്നും കാത്തീടാം (2)
അ..ആ..അ ആ ...അ..ആ..ആ...

സ്വാഗതം...സ്വാഗതം...സ്വാഗതം...


(സ്കൂള്‍ രജത ജൂബിലിയ്ക്കു വേണ്ടി എഴുതിയത്)