സ്വാഗതം...സ്വാഗതം...
ഗതകാലത്തിന് സ്മരണകളും
സൌഹാര്ദ്ദത്തിന് പുഞ്ചിരിയും
സാഹോദര്യഭാവവുമായ് അണയൂ
അണിയണിയായ്.. അണിയണിയായ്...
സ്വാഗതം...സ്വാഗതം...സ്വാഗതം..
(ഗതകാലത്തിന്..)
ദേശപ്പെരുമകളുയരെയുയര്ത്തി-
യൊരാഴ്വാഞ്ചേരി തന് ഗീതികളും..
സിരകളിലാകെ ചൂടുപകര്ന്നോരാ
മാമാങ്കത്തിന് അലയൊലിയും... (2)
കേട്ടുവളര്ന്നവരാണീ പുതുമുറ
കേള്ക്കാത്തവരായില്ലാരും... (2)
സ്വാഗതം...സ്വാഗതം...സ്വാഗതം...
ഓര്‍മ്മയിലിന്നും സൂക്ഷിക്കുന്നൂ
ഓടിയകന്നോരാ ഗതകാലം..
ഓരോ കാറ്റും മൂളീടുന്നൂ
ഓരോ വിസ്മയഗാഥകളും..
മാപ്പിളപ്പാട്ടിന് ശീലുകളും..
ആതിര രാവിന്നാര്ദ്രതയും
ഏകീടുന്നു മനതാരില്‍
ഐക്യത്തിന്റെ നിറ ദീപം..
സ്വാഗതം...സ്വാഗതം...സ്വാഗതം...
ഭ്രാന്തില്ലാത്തൊരാ ഭ്രാന്തനേകീ
അനുപമമാമുള്ക്കാഴ്ച്ച..
അകതാരില്‍ കുളിരേകുന്നൂ
പേരേറുന്ന നിളാ നദീ..
തുഞ്ചന്‍ പാടിയ പാട്ടില്‍ നിന്നും
ഉദിച്ചുവല്ലോ പുതു സൂര്യന്
ഏറ്റു പാടീ കേരള മക്കള്‍
ഉദിച്ചുവല്ലോ മലയാണ്മ...
സ്വാഗതം...സ്വാഗതം...സ്വാഗതം...
കാലമേറെ പോയെന്നാലും
അണയുകയില്ലാ പൊന്‍കിരണം
പകര്‍ന്നിടുന്നൂ ഞങ്ങളിന്നും
വിദ്യയാമാ കിരണത്തേ
പാരമ്പര്യം കാത്തു വിളങ്ങാന്‍
ഗ്രാമ വിശുദ്ധി കാത്തീടാന്‍
സുകൃത സംഗമം ആഘോഷിക്കാന്‍
ഒന്നിചൊന്നായ് കൈ കോര്‍ക്കാം..
നമ്മള് കൊളുത്തുമീ പൊന്‍ കിരണം
അണയാതെന്നും കാത്തീടാം (2)
അ..ആ..അ ആ ...അ..ആ..ആ...
സ്വാഗതം...സ്വാഗതം...സ്വാഗതം...
(സ്കൂള്‍ രജത ജൂബിലിയ്ക്കു വേണ്ടി എഴുതിയത്)